ബിജെപിയുടേത് ചരിത്രവിജയം: അണികള്‍ക്കൊപ്പം മഹാവിജയം ആഘോഷിച്ച് മോഡിയും അമിത്ഷായും

ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയം ചരിത്രവിജയമെന്ന് അധ്യക്ഷന്‍ അമിത് ഷാ.

വന്‍വിജയത്തിന്റെ സൂചനകള്‍ ലഭിച്ചതോടെ ബിജെപി ദേശീയ ആസ്ഥാനത്ത് ആഹ്ലാദം അലതല്ലി. സന്തോഷം പങ്കിടാന്‍ ഒഴുകിയെത്തിയ പ്രവര്‍ത്തകരെക്കൊണ്ട് ആസ്ഥാനം നിറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത്ഷായും ആഘോഷത്തില്‍ പങ്കുചേരാനെത്തി.

വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ തുടങ്ങി ഡല്‍ഹിയിലെ ബിജെപി ആസ്ഥാനം ആഘോഷത്തിലായിരുന്നു. എക്‌സിറ്റ് പോള്‍ ഫലം നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു പ്രവര്‍ത്തകര്‍. പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിലേക്ക് എന്ന ലീഡ് നില വന്നതോടെ ആവേശം അണപൊട്ടി. പാര്‍ട്ടി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകി.

Exit mobile version