തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഇത്തവണയും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല

ന്യൂഡല്‍ഹി: മോഡി തരംഗത്തില്‍ തകര്‍ന്ന് അടിഞ്ഞ കോണ്‍ഗ്രസിന് ഇത്തവണയും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല. 54 അംഗങ്ങളുള്ള അംഗീകൃത പാര്‍ട്ടിക്കാണ് ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുക. എന്നാല്‍ ഇതുവരെ 52 സീറ്റില്‍മാത്രമാണ് മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണയും കോണ്‍ഗ്രസിന്റെ സ്ഥിതി ഇതായിരുന്നു. 2014ല്‍ 44 അംഗങ്ങള്‍ മാത്രമായിരുന്നു ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. അതെസമയം ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

347 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് തുടരുന്നത്. യുപിഎ 90സീറ്റിലും ലീഡ് ചെയ്യുന്നു. അതെസമയം വയനാട്ടില്‍ രാഹുല്‍ മുന്നിലാണെങ്കിലും അമേഠിയില്‍ പിന്നിലാണ്.

Exit mobile version