ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി; ആഞ്ഞടിച്ച് ബിജെപി തരംഗം

എസ്പി-ബിഎസ്പി സഖ്യത്തിന് 20 സീറ്റുകളില്‍ ഒതുങ്ങി.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷത്തിന്റെ മഹാഘട്ബന്ധന് കനത്ത തിരിച്ചടി. എസ്പി-ബിഎസ്പി-ആര്‍ജെഡി സഖ്യമായ മഹാഘട്ബന്ധന് നേട്ടമുണ്ടാക്കാനായില്ല. 80 ലോക്‌സഭ മണ്ഡങ്ങളില്‍ 56 സീറ്റിലും ബിജെപി കാവിക്കൊടി പാറിക്കുകയാണ്. എസ്പി-ബിഎസ്പി സഖ്യത്തിന് 20 സീറ്റുകളില്‍ ഒതുങ്ങി. ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 12 സീറ്റും സമാജ്‌വാദി പാര്‍ട്ടിക്ക് ഏഴ് സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് രണ്ടും അപ്‌നാ ദളിന് ഒരു സീറ്റിലുമാണ് വോട്ട്.

ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി (സുല്‍ത്താപൂര്‍), സന്തോഷ് ഗാഗ്വിര്‍ (ബറേലി), വരുണ്‍ ഗാന്ധി (പിലിഭിത്ത്), റിത ബാഹുഗുണ (അലഹാബാദ്) എന്നിവര്‍ മികച്ച ലീഡില്‍ തുടരുകയാണ്. അതേസമയം ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വളരെ പിന്നിലായി. ലീഡ് നിലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമായ മേധാവിത്വം നിലനിര്‍ത്തുകയാണ് തുടക്കം മുതല്‍.

വയനാട്ടില്‍ ലക്ഷത്തിന്റെ ലീഡോടെ രാഹുല്‍ മുന്നിട്ടു നില്‍ക്കുമ്പോഴാണ് അമേഠിയില്‍ പിന്നില്‍ പോയത് എന്നതും ശ്രദ്ധേയമായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വച്ചാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്.

Exit mobile version