ഫലം അറിയും മുമ്പേ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി

പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കുന്നതിനും ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി തുടങ്ങിയതായി സെക്രട്ടറി ജനറല്‍ സ്‌നേഹലതാ ശ്രീവാസ്തവ അറിയിച്ചു

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിനു മുമ്പേ തന്നെ പുതിയസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കും പതിനേഴാം ലോക്‌സഭയിലെ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. രാഷ്ട്രപതിഭവനാണ് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.

ഫലമറിഞ്ഞതിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന മുന്നണിയുടെയോ പാര്‍ട്ടിയുടെയോ താത്പര്യം കണക്കിലെടുത്താവും സത്യപ്രതിജ്ഞാ തീയ്യതി നിശ്ചയിക്കുക. എന്നാല്‍ ചടങ്ങില്‍ വിളിക്കേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കുന്നതിനും ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി തുടങ്ങിയതായി സെക്രട്ടറി ജനറല്‍ സ്‌നേഹലതാ ശ്രീവാസ്തവ അറിയിച്ചു. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Exit mobile version