ആമയുടെ പുറത്ത് കയറി;നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാര്‍ തലകീഴായി മറിഞ്ഞു; യുവതിക്ക് പരിക്ക്

ന്യൂഡല്‍ഹി; ആമയുടെ പുറത്ത് കയറി നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്ക് പരിക്ക്. വാഹനം ഓടിച്ചിരുന്ന യുവതിക്കാണ് പരിക്കേറ്റത്.

ഡല്‍ഹിയിലെ അക്ബര്‍ റോഡില്‍ വിഐപി സോണില്‍ ശനിയാഴ്ചയാണ് സംഭവം. ആമയുടെ പുറത്ത് കയറി നിയന്ത്രണം തെറ്റിയ കാര്‍ നിരവധി തവണ മലക്കം മറിഞ്ഞ ശേഷം റോഡിലേക്ക് പതിക്കുകയായിരുന്നു.

പുലര്‍ച്ചേ റോഡില്‍ മറിഞ്ഞ് കിടക്കുന്ന ബിഎംഡബ്ല്യു കാര്‍ കണ്ടെത്തിയെങ്കിലും പരിക്കേറ്റ ഡ്രൈവറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെ കണ്ടെത്തിയത്. ഉടമയാണ് അപകടം നടന്നത് ആമയുടെ പുറത്ത് കയറിയതാണെന്ന് വ്യക്തമാക്കിയത്.

Exit mobile version