മോഡി അഥവാ ദ ‘ലൈ’ ലാമയുടെ ഫാഷന്‍ ഷോ! പ്രധാനമന്ത്രിയെ നുണയനായ സന്യാസിയെന്ന് വിളിച്ച് പ്രകാശ് രാജും

. ഈ ചിത്രങ്ങള്‍ പങ്കുവച്ചാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള പരിഹാസം.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നുണയനായ സന്യാസിയെന്ന് വിളിച്ച് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. മോഡിയുടെ കേദാര്‍നാഥ് യാത്രയ്ക്ക് പിന്നാലെയാണ് പ്രകാശ് രാജിന്റെ വിമര്‍ശനം. ഈ ചിത്രങ്ങള്‍ പങ്കുവച്ചാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള പരിഹാസം.

‘ദ-ലൈ-ലാമ, ഒരു പഴ്സ് പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം മുടക്കുന്നയാള്‍’- ഇതായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം പ്രകാശ് രാജ് പങ്കുവച്ച ക്യാപ്ഷന്‍. പതിവുപോലെ ജസ്റ്റ് ആസ്‌ക്കിങ് ഹാഷ് ടാഗിലാണ് ചോദ്യം.

Exit mobile version