രണ്ടിടത്തും ജയം ഉറപ്പ്, വയനാട് സീറ്റ് നിലനിര്‍ത്തും, അമേഠിയിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും

ന്യൂഡല്‍ഹി: വയനാട്ടിലും അമേഠിയിലുമാണ് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനവിധി തേടിയത്. എന്നാല്‍ ജയിക്കുയാണെണെങ്കില്‍ അദ്ദേഹം ഏത് മണ്ഡലം സ്വീകരിക്കുമെന്നായിരുന്നു നിലനിന്നിരുന്ന ആശങ്കകള്‍. അതേസമയം ഇപ്പോള്‍ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏകദേശ ധാരണകള്‍ പുറത്ത് വരുന്നു.

വയനാട് സീറ്റില്‍ ജയിക്കുകയാണെങ്കില്‍ രാഹുല്‍ഗാന്ധി വയനാട് സീറ്റ് നിലനിര്‍ത്തുകയും, അമേഠിയിലെ ലോക്സഭാംഗത്വം രാജിവെക്കുകയും ചെയ്തേക്കുമെന്ന് പ്രിയങ്കഗാന്ധി അറിയിച്ചു. അമേഠിയിലെ എംപി സ്ഥാനം രാഹുല്‍ ഒഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമെന്നും പ്രിയങ്ക സൂചിപ്പിച്ചു. പ്രമുഖ ദേശീയദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ്സുതുറന്നത്.

രാഹുല്‍ അമേഠിയിലെ എംപിസ്ഥാനം ഒഴിഞ്ഞാല്‍ അവിടെ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് അതൊരു വെല്ലുവിളിയല്ലെന്നായിരുന്നു മറുപടി. ഇതുസംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സമയമാകുമ്പോള്‍ ചര്‍ച്ച നടത്തുമെന്നും പ്രിയങ്ക പറഞ്ഞു.

ഇത്തവണ ഉത്തരേന്ത്യയ്ക്ക് പുറമേ, ദക്ഷിണേന്ത്യയിലും മല്‍സരിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വയനാട്ടിലും രാഹുല്‍ മല്‍സരിക്കുകയായിരുന്നു. വയനാടിനെ കൈവിടില്ലെന്ന് പ്രചാരണത്തിന് എത്തിയപ്പോഴും രാഹുല്‍ സൂചിപ്പിച്ചിരുന്നു.

Exit mobile version