പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ജവാനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു, രണ്ട് ഭീകരര്‍ പിടിയില്‍

രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്.

ശ്രീനഗര്‍: രാജ്യത്ത് വീണ്ടും പാകിസ്താന്‍ വെടിവെയ്പ്പ്. ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്.

വെടിവെയ്പ്പില്‍ നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്.

Exit mobile version