‘തക്കാളി തരാം പകരം പാകിസ്താന്‍ അധീനതിയിലുള്ള ഞങ്ങളുടെ കാശ്മീര്‍ തിരിച്ചു തരൂ; ഇമ്രാന്‍ ഖാന് കര്‍ഷകരുടെ കത്ത്

തക്കാളിയുടെ പ്രശ്നം പരിഹരിക്കാന്‍ ബാര്‍ട്ടര്‍ സമ്പ്രദായം ഉള്‍പ്പെടെ നിരവധി മാര്‍ഗ്ഗങ്ങളാണ് കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചത്.

ഭോപ്പാല്‍: തക്കാളി വിലയിലെ വര്‍ദ്ധനവില്‍ പൊറുതി മുട്ടിയ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് മധ്യപ്രദേശിലെ കര്‍ഷകരുടെ കത്ത്. നിലവില്‍ പാകിസ്താന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് തക്കാളി വില വര്‍ധിച്ചതോടെ. എന്നാല്‍ പാകിസ്താന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് ജാബുവ വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകര്‍ ഇമ്രാന്‍ ഖാന് കത്തെഴുതിയത്.

തക്കാളിയുടെ പ്രശ്നം പരിഹരിക്കാന്‍ ബാര്‍ട്ടര്‍ സമ്പ്രദായം ഉള്‍പ്പെടെ നിരവധി മാര്‍ഗ്ഗങ്ങളാണ് കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചത്. പാകിസ്താന്‍ അധീനതിയിലുള്ള കാശ്മീര്‍ തിരിച്ചു തരാമെങ്കില്‍ തക്കാളി വെറുതെ തരാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് ഇന്ത്യാ-പാക് ബന്ധത്തെ സൗഹൃദത്തിലേക്ക് നയിക്കുമെന്നും കര്‍ഷകര്‍ കത്തില്‍ പറയുന്നു.

പാകിസ്താനില്‍ ഒരു കിലോ തക്കാളിക്ക് 500 രൂപയാണ് വില. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് പാകിസ്താനില്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി വിവാഹത്തിന് സ്വര്‍ണാഭരണത്തിന് പകരം തക്കാളി അണിഞ്ഞിരുന്നു.

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വിപണികളില്‍ നിന്നാണ് നേരത്തെ, പാകിസ്താനിലേക്ക് തക്കാളി വിതരണം ചെയ്തിരുന്നത്. പ്രധാനമായും മധ്യപ്രദേശിലെ രത്ലം, ഖാര്‍ഗോണ്‍, ഷജാപൂര്‍, ധാര്‍, ജബുല എന്നി ജില്ലകളില്‍ നിന്നാണ് വിപണിയില്‍ തക്കാളിയെത്തുന്നത്. എന്നാല്‍ പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്താനിലേക്ക് നല്‍കുന്ന തക്കാളി വിതരണം നിര്‍ത്തിവെച്ചിരുന്നു.

Exit mobile version