മോഡി… മോഡി…മുദ്രാവാക്യം വിളിച്ച് ആള്‍ക്കൂട്ടം; കാറില്‍ നിന്നിറങ്ങി കൈക്കൊടുത്ത് പ്രിയങ്ക ഗാന്ധി, വീഡിയോ

ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ മോഡി അനുകൂല മുദ്രാവാക്യം വിളിച്ചവരോട് വ്യത്യസ്ത പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്‍ഡോറില്‍ എത്തിയ പ്രിയങ്ക കാറില്‍ പോകുമ്പോഴാണ് ഒരു സംഘം വഴിയരികില്‍ നിന്ന് മോഡി… മോഡി… എന്ന് ആരവങ്ങള്‍ മുഴക്കിയത്. എന്നാല്‍, ഇത് കേട്ടതോടെ കാര്‍ നിര്‍ത്തി പ്രിയങ്ക, അവരുടെ അടുത്തേക്ക് ഇറങ്ങി ചെന്നു. തുടര്‍ന്ന് അവര്‍ക്ക് ഹസ്തദാനം നല്‍കി.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പങ്കജ് സിംഗിന് വേണ്ടിയുള്ള റോഡ് ഷോയ്ക്കായി എയര്‍പോര്‍ട്ടില്‍ നിന്ന് പോകുമ്പോഴാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മധ്യപ്രദേശില്‍ ആദ്യമായി തിരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ പ്രിയങ്കയുടെ റാലിയില്‍ സ്ത്രീകളടക്കം വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഇന്‍ഡോറിലും ഉജ്ജയിനിലും റോഡ് ഷോയില്‍ പങ്കെടുത്ത പ്രിയങ്ക രത്ലമില്‍ തിരഞ്ഞെടുപ്പ് റാലിയിലും പങ്കെടുത്തു.

Exit mobile version