സാങ്കേതിക തകരാര്‍; വിമാനം അടിയന്തരമായി നിലത്തിറക്കി

ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ 15-719 വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്

ന്യൂ ഡല്‍ഹി: സാങ്കേതിക തകരാര്‍ മൂലം വിമാനം അടിയന്തരമായി നിലത്തിറക്കി. ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ 15-719 വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം.

ഹൈഡ്രോളിക് സിസ്റ്റത്തില്‍ തകരാര്‍ ഉണ്ടെന്ന് സംശയത്തെ തുടര്‍ന്നാണ് എയര്‍ ട്രോഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ച ശേഷം വിമാനം നിലത്തിറക്കിയത്. സ്ഥലത്ത് അഗ്‌നിരക്ഷാ സേനാംഗങ്ങളടക്കം എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.

Exit mobile version