ദളിത് യുവാവിന്റെ വിവാഹം മുടക്കാന്‍ നടു റോഡില്‍ യജ്ഞവും കല്ലേറും, രക്ഷയ്‌ക്കെത്തി പോലീസ്

കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു

ഗാന്ധിനഗര്‍: ദളിത് യുവാവിന്റെ കല്ല്യാണം മുടക്കാനായി നടുറോഡില്‍ യജ്ഞവും കല്ലേറും നടത്തി പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവര്‍. സംഭവമറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശി. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു.

അതേസമയം വിവാഹ വേദിയിലേക്ക് വരന് സമയത്തിനെത്താന്‍ സാധിക്കാത്തത്തിനാല്‍ വിവാഹ ചടങ്ങ് അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ ഖാമ്പിയാസര്‍ ഗ്രാമത്തിലാണ് സംഭവം.ഇന്നലെ വൈകുന്നേരത്തോടെ വിവാഹച്ചടങ്ങുകള്‍ക്കായി പുറപ്പെട്ട വരനെയും സംഘത്തിനെയും തടസ്സം സൃഷ്ടിച്ച് പാട്ടീദാര്‍ സമുദായത്തില്‍ നിന്നുള്ളവര്‍ റോഡില്‍ ഭജനയും യജ്ഞവും നടത്തുകയായിരുന്നു.

ഇത് വരനും സംഘവും ചോദ്യം ചെയ്തതോടെയാണ് കൈയ്യേറ്റവും കല്ലേറും ആരംഭിച്ചത്. ഇരുപക്ഷക്കാരും പരസ്പരം കല്ലെറിഞ്ഞു. പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ക്കണ്ട വരന്റെ സംഘം മുമ്പേതന്നെ പോലീസ് സംരക്ഷണം ആവശപ്പെട്ടിരുന്നു, എന്നാല്‍ അനുകൂല നിലപാടെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്ന് വരന്റെ ബന്ധുക്കള്‍ ആരോപിച്ചു.

Exit mobile version