സിആര്‍പിഎഫ് ക്യാമ്പിനു സമീപം ഇരട്ട സ്‌ഫോടനം

ബോംബ് സ്‌ക്വാഡ് ആദ്യ സ്‌ഫോടനം ഉണ്ടായ സ്ഥലത്തേക്ക് നീങ്ങിയതിനു ശേഷമായിരുന്നു രണ്ടാമത്തെ സ്‌ഫോടനം

ഭുവനേശ്വര്‍: ഒഡീഷയിലെ കലാഹാണ്ഡിയില്‍ സിആര്‍പിഎഫ് ക്യാംപിന് സമീപം ഇരട്ട സ്‌ഫോടനം. ആദ്യ സ്‌ഫോടനം തൃലോചന്‍ പുരി ക്യാംപിനു സമീപവും രണ്ടാമത്തെത്തേത് അംബാഗുഡ ചൗക്കിന് സമീപവുമാണ് ഉണ്ടായത്.

ബോംബ് സ്‌ക്വാഡ് ആദ്യ സ്‌ഫോടനം ഉണ്ടായ സ്ഥലത്തേക്ക് നീങ്ങിയതിനു ശേഷമായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളാണ് തൃലോചന്‍പുരും അമ്പാഗുഡ ചൗക്കും. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version