ആറാംഘട്ടം ബിജെപിയ്ക്ക് ബാലികേറാമല! ഇരുപത് സീറ്റ് പോലും നേടില്ല; വീഡിയോ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് 7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളില്‍ പൂര്‍ത്തിയായപ്പോള്‍ ഇവിടുത്തെ പൊതുവികാരം എങ്ങനെയാണ് എന്ന് പരിശോധിക്കാം.

ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്ന 59 മണ്ഡലങ്ങളിലും 2014 ല്‍ മോഡി പ്രഭാവത്തില്‍ 44 മണ്ഡലങ്ങളില്‍ ബിജെപി താമരവിരിയിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപി രണ്ടക്കം തികയ്ക്കാന്‍ ബിജെപി പാടുപെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മോഡി പ്രഭാവത്തിന് മങ്ങല്‍ വന്നത് ഇവിടങ്ങളില്‍ പകല്‍ പോലെ വ്യക്തം. ജനവികാരം അത് ഭരണവിരുദ്ധ വികാരമായി മാറിയിരിക്കുന്ന കാഴ്ചയാണ് മിക്കയിടത്തും. കര്‍ഷകരും മധ്യവര്‍ഗ വിഭാഗവും ദളിതരുമെല്ലാം വലിയ രീതിയില്‍ ബിജെപിക്കെതിരായിരിക്കുന്നു.

തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, ഡല്‍ഹി, ഹരിയാന, പശ്ചിമ ബംഗാള്‍.. ഛാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മാറിയ രാഷ്ട്രീയാന്തരീക്ഷം ബിജെപി വിരുദ്ധമായി മാറിയിരിക്കുന്നു.

ആറാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ 12 സീറ്റില്‍ 10 ലും 2014ല്‍ ബിജെപി ജയിച്ചിരുന്നു. നിയമസഭയിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ അതിന് ശേഷം ഇവിടെ ഉരുത്തിരിഞ്ഞ എസ്പി ബിഎസ്പി രാഷ്ട്രീയ ലോക്ദള്‍ കൂട്ടുകെട്ട് വലിയ വെല്ലുവിളിയാണ് ബിജെപിക്ക് സൃഷ്ടിക്കുന്നത്. ആ മുന്നേറ്റത്തില്‍ ബിജെപി ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളില്‍ നിഷ്ഫലമാകുമെന്ന സൂചന നല്‍കുന്നു.

ഡല്‍ഹിയില്‍ 7ല്‍ 7 ഉം നേടിയ ബിജെപി ഇക്കുറി തലകുത്തിമറഞ്ഞു ശ്രമിച്ചിട്ടും ഒന്നും നടക്കാത്ത അവസ്ഥയിലാണ്. ഇക്കുറി എഎപിക്കും കോണ്‍ഗ്രസിനും അനുകൂലമായ രാഷ്ട്രീയാന്തരീക്ഷമാണ് ഡല്‍ഹിയില്‍. പരസ്യമായി സഖ്യരൂപീകറണം തള്ളിയെങ്കിലും ഇവര്‍ തമ്മില്‍ ബിജെപിയെ തളക്കാന്‍ രഹസ്യ അജണ്ടകളുണ്ടെന്നാണ് അണിയറ സംസാരം. അതിനാല്‍ ഇവിടെയും ബിജെപിക്ക് രക്ഷയുണ്ടാകില്ല എന്ന് സാരം.

ബീഹാറില്‍ ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 8 മണ്ഡലങ്ങളിലും ബിജെപി ജയിച്ചുകയറിയിരുന്നു. നിതീഷ് കുമാറുമായുള്ള ബിജെപി സഖ്യത്തിന് വലിയ വെല്ലുവിളിയുയര്‍ത്താന്‍ ഇവിടെ ആര്‍ജെഡിക്ക് കഴിഞ്ഞിട്ടുണ്ട്. ആര്‍ജെഡിയുമായി കൈകോര്‍ത്തതോടെ കോണ്‍ഗ്രസും ഇവിടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

പശ്ചിമ ബംഗാളില്‍ 8 ല്‍ 8 ഉം തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ മണ്ഡലമാണ്. അത് ആവര്‍ത്തിക്കുമെന്നാണ് അവിടുത്തെ ട്രെന്‍ഡുകള്‍ വ്യക്തമാക്കുന്നത്.

ഹരിയാനയിലെ 10ല്‍ 7 സീറ്റ് ബിജെപിയും സഖ്യ കക്ഷികളും നേടിയപ്പോള്‍. നിലവില്‍ ഹരിയാന ബിജെപി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കുന്നത്. ജാട്ട് പ്രക്ഷോഭത്തില്‍ അവിടെ ഇക്കുറി ബിജെപി നിഷ്പ്രഭമാകുമെന്ന് മിക്ക സര്‍വ്വേ ഫലങ്ങളും വെളിപ്പെടുത്തുന്നു. ഇവിടെ
കോണ്‍ഗ്രസിനും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനും പുറമെ ആം ആദ്മി പാര്‍ട്ടിയും ജനനായക് ജനതാ പാര്‍ട്ടിയുടെ സഖ്യവും മത്സരംഗത്തുണ്ട്

ജാര്‍ഖണ്ഡിലും സമാനമായി സ്ഥിതിയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ബിജെപി ഇവിടെ തികച്ചും നിരാശയിലാണ്. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 4 സീറ്റുകളും നിലവില്‍ ബിജെപിയുടെ കൈവശമാണ് ഉള്ളതെങ്കിലും പ്രാദേശിക കക്ഷികളുമായി സഖ്യം രൂപീകരിച്ച കോണ്‍ഗ്രസ് ശക്തമായ വെല്ലുവിളിയുര്‍ത്തുന്നുണ്ട്.

മധ്യപ്രദേശിലെ എട്ടില്‍ എഴും തൂത്തുവാരിയിരുന്നു 2015 ല്‍ ബിജെപി. അവിടെയും ബിജെപി ഇക്കുറി വെട്ടിലാണ്. കോണ്‍ഗ്രസിന് അനുകൂലമാണ് കുറെയൊക്കെ കാര്യങ്ങള്‍ എന്ന് പറയാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച മിന്നുന്ന പ്രകടനം ആവര്‍ക്കാന്‍ കോണ്‍ഗ്രസിനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അവര്‍. അവസാന ദിനങ്ങളില്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന് കാരണവും ആ പ്രതീക്ഷതന്നെയാണ.്

ആറാംഘട്ടം കൂടി കഴിയുന്നതോടെ ബിജെപി നിലംപരിശാകുമെന്ന് ഉറപ്പിക്കുകയാണ് രാഷ്ടീയ നിരീക്ഷകള്‍. അതുകൊണ്ടാണ് അവസാന ദിവസങ്ങളില്‍ രാജീവ് ഗാന്ധിയെ വിമര്‍ശിച്ചും സിഖ് വിരുദ്ധ കലാപം ഓര്‍മ്മിപ്പിച്ചും ഒരു അവസാനവട്ട ശ്രമത്തിന് മോദി മുതിര്‍ന്നതെന്നുമാണ് അവരുടെ കണ്ടെത്തല്‍.

Exit mobile version