സിനിമ താരം അരുണ്‍ ബക്ഷി ബിജെപിയില്‍ ചേര്‍ന്നു

വാജ്‌പേയിക്ക് ശേഷം ആദ്യമായാണ് ഒരു നേതാവ് തന്നെ സ്വാധീനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

ന്യൂഡല്‍ഹി: ഹിന്ദി സിനിമ താരവും ഗായകനുമായ അരുണ്‍ ബക്ഷി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ സാന്നിദ്ധ്യത്തിലാണ് അരുണ്‍ ബക്ഷി ബിജെപിയില്‍ ചേര്‍ന്നത്. സ്വന്തം താല്‍പര്യത്താലാണ് താരം ബിജെപിയില്‍ ചേര്‍ന്നതെന്ന് രമണ്‍ സിങ് പറഞ്ഞു.

അവധിയെടുക്കാതെ രാജ്യത്തിന് വേണ്ടി പ്രയത്‌നിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഏറെ സ്വാധീനിച്ചുവെന്നും, മുംബൈയില്‍ നിന്ന് സ്വന്തം സ്ഥലത്ത് രാഷ്ട്ര സേവനത്തിനെത്താന്‍ തന്നെ പ്രേരിപ്പിച്ചത് പ്രധാനമന്ത്രിയാണെന്നും അരുണ്‍ ബക്ഷി കൂട്ടിച്ചേര്‍ത്തു.

വാജ്‌പേയിക്ക് ശേഷം ആദ്യമായാണ് ഒരു നേതാവ് തന്നെ സ്വാധീനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നോ നാലോ മണിക്കൂറാണ് അദ്ദേഹം ഉറങ്ങുന്നത്,ബാക്കി സമയം രാജ്യത്തെ സേവിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് അദ്ദേഹം.

Exit mobile version