അഖിലേഷ് യാദവ് ഗുണ്ടകളുടെ തലവന്‍; അഖിലേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി

അഖിലേഷ് ഗുണ്ടകളുടെ തലവനാണെന്ന് പറഞ്ഞ യോഗി മായാവതി തെരഞ്ഞെടുപ്പ് ഫലം 23ന് വന്ന ശേഷം ഇത് മനസിലാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അസംഗര്‍ഹ്: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് ഗുണ്ടകളുടെ തലവനാണെന്ന് പറഞ്ഞ യോഗി മായാവതി തെരഞ്ഞെടുപ്പ് ഫലം 23ന് വന്ന ശേഷം ഇത് മനസിലാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ലക്ഷ്യവച്ച് അഖിലേഷ് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു.

പക്ഷേ, എന്തൊക്കെ ചെയ്താലും ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താന്‍ തനിക്കറിയാമെന്നും യോഗി പറഞ്ഞു. അസംഗര്‍ഹിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുലായം സിംഗിന്റെ മണ്ഡലമായിരുന്ന അസംഗര്‍ഹില്‍ നിന്ന് ഇത്തവണ അഖിലേഷ് യാദവാണ് ജനവിധി തേടുന്നത്. എസ്പി-ബിഎസ്പിയും കോണ്‍ഗ്രസും അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തീവ്രവാദം വളര്‍ത്തുകയാണ് ചെയ്യുന്നത്.

അസംഗര്‍ഹിന്റെ അവസ്ഥയും പരിതാപകരമാണ്. ബാറ്റ്‌ല ഹൗസ് ആക്രമണത്തിന് ശേഷം അസംഗര്‍ഹില്‍ നിന്നുള്ള യുവാക്കള്‍ക്ക് ആരും ജോലി നല്‍കുന്നില്ല. ഒരു മുറി പോലും വാടകയ്ക്ക് ലഭിക്കാതെ സാഹചര്യമാണ്. ഇപ്പോള്‍ അതേ പാര്‍ട്ടികള്‍ വീണ്ടും ജാതിരാഷ്ട്രീയം പറഞ്ഞ് എത്തിയിട്ടുണ്ട്. ഗുണ്ടകളുടെ തലവനും ബോജ്പുരിയുടെ അഭിമാനവും തമ്മിലുള്ള മത്സരമാണ് അസംഗര്‍ഹില്‍ നടക്കുന്നതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

Exit mobile version