“താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങിയാല്‍ വ്യോമാക്രമണം നടത്തി തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജം” : യോഗി ആദിത്യനാഥ്

ലഖ്‌നൗ : താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങിയാല്‍ വ്യോമാക്രമണം നടത്തി തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജിക പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ ഇന്ത്യ ശക്തമാണ്. ഒരു രാജ്യത്തിനും ഇന്ത്യയ്‌ക്കെതിരെ നില്‍ക്കുക സാധ്യമല്ല. പാകിസ്താനും അഫ്ഗാനിസ്ഥാനും താലിബാനെ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുകയാണ്. പക്ഷേ ഇന്ത്യയ്‌ക്കെതിരെ വന്നാല്‍ താലിബാനെതിരെ വ്യോമാക്രമണം നടത്തി ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കും.” യോഗി പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശിച്ച യോഗി ഇന്ത്യയുടെ വികസനത്തിനായി ഇവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും, രാമഭക്തരെ കൊലപ്പെടുത്തിയവര്‍ക്ക് രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നും ചോദിച്ചു.

Exit mobile version