എന്തിനാണ് അങ്ങനെ ചെയ്തതെന്ന് എനിക്ക് പോലും അറിയില്ല, എന്നോട് ക്ഷമിക്കണം; ഖേദം പ്രകടിപ്പിച്ച് കെജരിവാളിന്റെ മുഖത്തടിച്ച അക്രമി

എനിക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ല. ആരും പറഞ്ഞിട്ടല്ല അദ്ദേഹത്തെ മര്‍ദ്ദിച്ചത്.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മുഖത്തടിച്ചത് വലിയ വിവാദത്തില്‍ കലാശിച്ചിരുന്നു. കടുത്ത മോഡി ഭക്തനാണ് ആക്രമിച്ചിരുന്നതെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇതിനു പിന്നാലെ മാപ്പ് അപേക്ഷയുമായി യുവാവ് രംഗത്ത് വന്നിരിക്കുകയാണ്. താന്‍ എന്തിനാണ് ചെയ്തതെന്ന് എനിക്ക് പോലും അറിയില്ലെന്നും, ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും യുവാവ് പറയുന്നു.

‘എനിക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ല. ആരും പറഞ്ഞിട്ടല്ല അദ്ദേഹത്തെ മര്‍ദ്ദിച്ചത്. പോലീസ് തന്നോട് മോശമായി പെരുമാറിയിട്ടില്ല. നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മാത്രമാണ് പോലീസ് പറഞ്ഞത്’- സുരേഷ് പറയുന്നു. ഡല്‍ഹി മോത്തി ബാഗില്‍ റോഡ് ഷോയ്ക്കിടെ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജരിവാളിന്റെ മുഖത്ത് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ആക്രമണത്തെ ആം ആദ്മി പാര്‍ട്ടി അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പോലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണിതെന്നും ഈ ഭീരുത്വത്തെ അപലപിക്കുന്നതായും പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

Exit mobile version