റോഡ് ഷോയ്ക്കിടെ സണ്ണി ഡിയോളിന് യുവതിയുടെ അപ്രതീക്ഷിത ചുംബനം; വൈറലായി വീഡിയോ

ബിജെപിയുടെ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് സണ്ണി ഡിയോള്‍

ഗുരുദാസ്പൂര്‍: ബിജെപിയിലെ പ്രധാന താര സ്ഥാനാര്‍ത്ഥികളില്‍ പ്രധാനിയാണ് ബോളിവുഡ് താരം സണ്ണി ഡിയോള്‍. ബിജെപിയുടെ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് സണ്ണി ഡിയോള്‍. താരത്തിന്റെ റോഡ് ഷോയ്ക്കിടയില്‍ വാഹനത്തില്‍ കയറി യുവതി ചുംബിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

യുവതിയുടെ ഈ അപ്രതീക്ഷിതമായ ചുംബനത്തില്‍ ആദ്യം ഒന്ന് സണ്ണി ഡിയോളും കൂട്ടരും ഒന്നു ഞെട്ടി.
പ്രിയതാരത്തിന് ചുംബനം നല്‍കി വാഹനത്തില്‍ നിന്ന് തിരിച്ചിറങ്ങുന്ന യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഈ അടുത്താണ് സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ അദ്ദേഹത്തെ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Exit mobile version