നോട്ടു നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പേരില്‍ വോട്ടു തേടൂ; പ്രചാരണത്തിനിടെ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ വോട്ടെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രചാരണം കൊഴുപ്പിച്ച് കോണ്‍ഗ്രസ്. നഷ്ടപ്പെട്ട ഭരണം തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്, ഇതിനായി അവസാന ഘട്ടത്തിലും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നെയാണ് പ്രചാരണ രംഗത്തുള്ളത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഡല്‍ഹിയില്‍ അധികാരം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ തിരിഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയത് വലിയ ആവേശം ഉയര്‍ത്തി. അതെ സമയം പ്രിയങ്ക നടത്തിയ റോഡ് ഷോ ഡല്‍ഹിയെ ഇളക്കി മറിച്ചു.

ഇതിനിടെ നോട്ടു നിരോധനത്തിന്റെ പേരില്‍ വോട്ടു തേടാന്‍ ബിജെപിയെ പ്രിയങ്ക വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെങ്കിലും നോട്ടു നിരോധനത്തിന്റെയും ജിഎസ്ടിയുടെയും സ്ത്രീ സുരക്ഷയുടെയും പേരില്‍ വോട്ടു തേടാനാണ് പ്രിയങ്ക ബിജെപിയോട് ആവശ്യപ്പെട്ടത്.

Exit mobile version