‘കുളമില്ലെങ്കില്‍ വോട്ടില്ല’; മുന്നറിയിപ്പുമായി മധ്യപ്രദേശിലെ ഗ്രാമവാസികള്‍

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഗ്രാമവാസികള്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി.

മധ്യപ്രദേശ്: കുടിവെള്ള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശിലെ ഗ്രാമവാസികള്‍. ‘കുളമില്ലെങ്കില്‍ വോട്ടില്ല’ എന്ന മുദ്രാവാക്യവുമായാണ് ജില്ലയിലെ 18 ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ കളക്ടറുടെ ഓഫീസിനു മുന്നില്‍ സമരം നടത്തിയത്. ജില്ലയിലെ ഓരോ ഗ്രാമങ്ങളിലും കുളങ്ങള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഗ്രാമവാസികള്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി.

മണിക്കൂറുകള്‍ നടന്ന് പോയാണ് തങ്ങള്‍ വെള്ളം കൊണ്ടു വരുന്നതെന്നും തങ്ങളുടെ ഗ്രാമത്തില്‍ ഒരു കുളം പോലുനില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അതേസമയം, ഗ്രാമീണരുടെ ആവശ്യം പരിഹരിക്കുമെന്ന് അഡീഷണല്‍ കളക്ടര്‍ ആനന്ദ കോപ്രിയ ഉറപ്പു നല്‍കി.

കഴിഞ്ഞ 30 വര്‍ഷമായി ദമോഹ് ലോക്സഭാ മണ്ഡലം ബിജെപിയുടെ കൈകളിലാണ്. പ്രഹ്ലാദ് സിങ് പട്ടേലാണ് കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ എംപി ഇത്തവണയും പ്രഹ്ലാദ് സിങ്ങാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. പ്രതാപ് സിങ് ലോധിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Exit mobile version