പദവി കുറച്ച് നേരത്തെക്ക് മറന്നു; ഉത്സവ ചടങ്ങിനിടെ മതിമറന്ന് നൃത്തം ചെയ്ത് തമിഴ്നാട് കാബിനറ്റ് മന്ത്രി,വീഡിയോ

കോയമ്പത്തൂര്‍ കൈകോള പാളയത്തെ ഉത്സവ ചടങ്ങിനിടെയാണ് മന്ത്രി എസ് പി വേലുമണി നൃത്തം ചെയ്തത്.

കോയമ്പത്തൂര്‍: തമിഴ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് അവരുടെ അമ്പലങ്ങളും അവിടുത്തെ ഉത്സവങ്ങളും. ഉത്സവങ്ങള്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്നവരാണ് അവര്‍. അവിടെ മന്ത്രിയെന്നോ എംപിയെന്നോ സാധാരണ ജനങ്ങളെന്നോ യാതൊരു വേര്‍തിരിവുമില്ല. അങ്ങനെ പദവിയുടെ ഭാരം മറന്ന് നൃത്തം ചെയ്യുന്ന മന്ത്രിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

കോയമ്പത്തൂര്‍ കൈകോളപാളയത്തെ ഉത്സവ ചടങ്ങിനിടെയാണ് മന്ത്രി എസ് പി വേലുമണി നൃത്തം ചെയ്തത്. ഇന്നലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു മന്ത്രി നൃത്തം ചെയ്തത്. എടപ്പാടി പളനി സ്വാമി മന്ത്രി സഭയിലെ ഗ്രാമ വികസന വകുപ്പ് മന്ത്രിയാണ് എസ് പി വേലു. തൊണ്ടാമുത്തൂര്‍ എംഎല്‍എയായ എസ്പി വേലു എഐഎഡിഎംകെ നേതാവാണ്.

Exit mobile version