നരേന്ദ്ര മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ നിങ്ങള്‍ക്ക് ഓര്‍മ്മ വേണം; രാജ്യത്തെ യുവാക്കള്‍ ഇപ്പോഴും തൊഴില്‍ അന്വേഷിച്ച് നടക്കുകയാണെന്ന് സോണിയ ഗാന്ധി

ജനങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ ആയുധമാണ് വോട്ടെന്നും സോണിയ ഗാന്ധി ജനങ്ങളോടായി പറഞ്ഞു.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് ഓര്‍മ വേണമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ ആയുധമാണ് വോട്ടെന്നും സോണിയ ഗാന്ധി ജനങ്ങളോടായി പറഞ്ഞു. റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വോട്ട് രേഖപ്പെടുത്തും. വളരെ പ്രധാനപ്പെട്ടതും ശക്തവുമായ ആയുധമാണ് നിങ്ങളുടെ കൈയ്യിലെ വോട്ട്. മോഡി നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് ഓര്‍മ്മ വേണം.

ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനം മുതല്‍ രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്ന വാഗ്ദാനം വരെ നിങ്ങള്‍ക്ക് ഓര്‍മ്മ വേണം. രാജ്യത്തെ യുവാക്കള്‍ ഇപ്പോഴും തൊഴില്‍ അന്വേഷിച്ച് നടക്കുകയാണ്, സോണിയ കൂട്ടിച്ചേര്‍ത്തു.

Exit mobile version