രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം; ഹിന്ദു മഹാസഭ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ബ്രിട്ടീഷ് പൗരത്വം ഉള്ളതിനാല്‍ രാഹുലിനെ മത്സരിക്കാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹിന്ദു മഹാസഭയാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് പൗരത്വമുള്ള രാഹുല്‍ ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. യുണൈറ്റഡ് ഹിന്ദു ഫ്രണ്ടും ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചു.

ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം സത്യാവസ്ഥ ബോധ്യപ്പെടുത്തി വിശദീകരണം നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.

Exit mobile version