മോഡി രാജ്യത്തിന് വേണ്ടി എന്തു ചെയ്തു? പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് നവജ്യോത് സിംഗ് സിദ്ദു

കോണ്‍ഗ്രസിനായി ജാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദ്ദുവിന്റെ വെല്ലുവിളി. സംവാദത്തില്‍ താന്‍ തോല്‍ക്കുകയാണെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സിദ്ദു പറഞ്ഞു.

അമൃത്സര്‍: നരേന്ദ്ര മോഡിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ സംബന്ധിച്ച സംവാദത്തിനാണ് മോഡിയെ സിദ്ദു വെല്ലുവിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനായി ജാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദ്ദുവിന്റെ വെല്ലുവിളി. സംവാദത്തില്‍ താന്‍ തോല്‍ക്കുകയാണെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സിദ്ദു പറഞ്ഞു.

കോണ്‍ഗ്രസിന്റ ഭരണ കാലത്ത് രാജ്യത്തുണ്ടായ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സിദ്ദു പ്രധാന മന്ത്രി നരേന്ദ്ര മോഡി ഒന്നും ചെയ്തില്ലെന്നും ആവര്‍ത്തിച്ചു. അംബാനി, അദാനി, മോദി തുടങ്ങിയവരെ സംരക്ഷിക്കുകയല്ലാതെ നരേന്ദ്ര മോഡി രാജ്യത്തിനായി ഒന്നും ചെയ്തില്ലെന്നും സിദ്ദു കുറ്റപ്പെടുത്തി.

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ നഷ്ടത്തിലേക്കാണ് നയിച്ചത്. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ കോണ്‍ഗ്രസ് സംരക്ഷിച്ച് പോന്നിരുന്ന ഭരണഘടനാ സ്ഥാപനങ്ങളെ മോഡി നശിപ്പിച്ചുവെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നേരത്തെ സിദ്ദു പറഞ്ഞിരുന്നു.

Exit mobile version