രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിക്കുമ്പോള്‍ രാമന്റെ നാടായ ഇന്ത്യയിലും അത് നടപ്പാക്കാനാകും; ശിവസേന

ഇന്ത്യയില്‍ മുത്തലാഖ് മാത്രം നിരോധിച്ചാല്‍ പോര ബുര്‍ഖയും നിരോധിക്കണമെന്ന് ശിവസേന മുഖപത്രത്തിലൂടെ ആവശ്യപ്പെടുന്നു

മുംബൈ: ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന നരേന്ദ്ര മോഡിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിക്കുമ്പോള്‍ രാമന്റെ നാടായ ഇന്ത്യയിലും അത് നടപ്പാക്കാനാകുമെന്ന് ശിവസേന വ്യക്തമാക്കുന്നു. ഇന്ത്യയില്‍ മുത്തലാഖ് മാത്രം നിരോധിച്ചാല്‍ പോര ബുര്‍ഖയും നിരോധിക്കണമെന്ന് ശിവസേന മുഖപത്രത്തിലൂടെ ആവശ്യപ്പെടുന്നു.

മുമ്പ് മുഖം മറയ്ക്കുന്ന രീതിലുള്ള ബുര്‍ഖ ഉള്‍പ്പെടെയുള്ളവ പൊതു ഇടങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഹിന്ദു സേന ആഭ്യന്തര മന്ത്രാലയത്തോടെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തില്‍ ശ്രീലങ്കയില്‍ 253 പേര്‍ മരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുഖം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ക്ക് അവിടെ നിരോധനം ഏര്‍പ്പെടുത്തിയത്.

Exit mobile version