സെലിബ്രിറ്റികളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പ് മോഡി സന്ദര്‍ശിക്കേണ്ടത് രാജ്യത്തെ കര്‍ഷകരെ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്

താനിരിക്കുന്ന പദവിയുടെ മഹത്വം സംരക്ഷിക്കാന്‍ കഴിയാത്ത വ്യക്തിയ്ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാന്‍ യോഗ്യതയില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവ്. സെലിബ്രിറ്റികളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി സന്ദര്‍ശിക്കേണ്ടത് രാജ്യത്തെ കര്‍ഷകരെയാണെന്ന് അദ്ദേഹം പറഞ്ഞു.

താനിരിക്കുന്ന പദവിയുടെ മഹത്വം സംരക്ഷിക്കാന്‍ കഴിയാത്ത വ്യക്തിയ്ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാന്‍ യോഗ്യതയില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി. തന്റെ കുടുംബത്തെ അപമാനിക്കാന്‍ വായ തുറക്കുന്നതിന് പകരം അദ്ദേഹം രാജ്യത്തിന് പ്രയോജനമുള്ള കാര്യങ്ങള്‍ക്കുവേണ്ടി സംസാരിക്കേണ്ടതുണ്ടെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

രബീഹാറിലെ കര്‍ഷകര്‍ക്കായുള്ള പ്രത്യേക പാക്കേജുകള്‍, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി പ്രധാനമന്ത്രി സംസാരിക്കുന്നത് കേള്‍ക്കാനാണ് ജനങ്ങള്‍ക്കിഷ്ടമെന്നും തേജസ്വി യാദവ് പാറ്റ്‌നയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version