‘തെറ്റായ വോട്ടുകള്‍ നിങ്ങളുടെ മക്കളെ ചായക്കടക്കാരനാക്കിയേക്കും’.! വിവാദ പ്രസ്താവനയുമായി നവ്‌ജ്യോത് സിങ് സിദ്ധു

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധു.’തെറ്റായ വോട്ടുകള്‍ നിങ്ങളുടെ മക്കളെ ചായക്കടക്കാരനാക്കിയേക്കും’ എന്ന വിവാദ പ്രസ്താവനയാണ് സിദ്ധു ഉന്നയിച്ചത്.

പൊതുജനങ്ങള്‍ക്കായുള്ള മുന്‍കരുതല്‍ എന്ന രീതിയിലാണ് ഒരു ലോക്കല്‍ബ്ലോഗിങ് സൈറ്റില്‍ അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.’ഒരു തെറ്റായ വോട്ട് പോലും നിങ്ങളുടെ മക്കളെ ചായക്കടക്കാരനും പക്കോഡ വില്പനക്കാരനും കാവല്‍ക്കാരനുമാക്കിയേക്കാം സര്‍വസജ്ജമായി തടയുകയാണ് അഴിച്ചുപണിയെക്കാളും നല്ലത്’- എന്ന് അദ്ദേഹം പറയുന്നു .

എന്നാല്‍ സിദ്ധുവിന്റെ പ്രസ്താവനയില്‍ ബിജെപി രോഷാകുലരായിരിക്കുകയാണ്. സിദ്ധു ഉദ്ദേശിച്ച മൂന്ന് ജോലികളും ഏതെങ്കിലും വിധത്തില്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെരിക്കുന്നു എന്നതാണ് ബിജെപിയെ ചൊടിപ്പിക്കുന്ന വിഷയം. സിദ്ധുവിന്റെ പരാമര്‍ശം കോണ്‍ഗ്രസിന്റെ സാധാരണക്കാരോടുള്ള നിലപാടുകളും ഇത്തരം ജോലി ചെയ്യുന്നവരെ അവഹേളിക്കലുമാണെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ പറഞ്ഞു.

Exit mobile version