മോഡി വാളുയര്‍ത്തിപ്പിടിച്ച് വെളുത്ത വിത്തു കുതിരയുടെ പുറത്തിരിക്കുന്ന ഹീറോ; പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വാളുയര്‍ത്തിപ്പിടിച്ച് വെളുത്ത വിത്തു കുതിരയുടെ പുറത്തിരുന്ന് എല്ലാ ഉത്തരങ്ങളും എനിക്ക് അറിയാമെന്ന് പറയുന്ന ഹീറോയാണ് മോഡിയെന്നായിരുന്നു തരൂരിന്റെ പരിഹാസം.

കേന്ദ്രത്തിലേത് ഏകാംഗ സര്‍ക്കാറാണ്. മോഡി പറയുന്നതിനനുസരിച്ച് തുള്ളുകയാണ് ബാക്കിയുള്ളവര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരുടെ ഓഫീസുകളില്‍ ഏറ്റവും കേന്ദ്രീകൃതമായ ഓഫീസാണ് നിലവിലുള്ളതെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. എല്ലാ ഫയലുകളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് അനുമതിക്കായി അയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version