രാഹുല്‍ ഗാന്ധി എല്ലാ വേനലിലും അവധിയെടുത്ത് എവിടെ പോകുന്നുവെന്ന് സോണിയാ ഗാന്ധിക്ക് പോലും അറിയില്ല; അമിത് ഷാ

കഴിഞ്ഞ 20 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അവധിയെടുക്കാതെ ജോലി ചെയ്യുകയാണെന്ന് അമിത് ഷാ പറഞ്ഞു

ന്യൂഡല്‍ഹി: എല്ലാ വേനലിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അവധിയെടുത്ത് രാജ്യത്തിന് പുറത്തുപോകുന്നു,എന്നാല്‍ എവിടെയാണ് പോകുന്നതെന്ന് സോണിയ ഗാന്ധിക്ക് പോലും അറിയില്ലെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ. അതേസമയം കഴിഞ്ഞ 20 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അവധിയെടുക്കാതെ ജോലി ചെയ്യുകയാണെന്ന് അമിത് ഷാ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ ജില്ലയിലെ ചിത്ര കൂടത്തില്‍ റാലിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. നരേന്ദ്ര മോഡിക്ക് എല്ലാവരും ഒരു തവണ അവസരം കൊടുത്തു. അത് അദ്ദേഹം നല്ലരീതിയില്‍ ഉപയോഗിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

പാവങ്ങള്‍ക്കായി ഒത്തിരി നല്ല കാര്യങ്ങള്‍ മോഡി ചെയ്‌തെന്നും, ബിജെപി പരിപാടികളില്‍ ഉയരുന്ന മോഡി, മോഡി വിളികള്‍ ഒരു മുദ്രാവാക്യം മാത്രമല്ലെന്നും അത് രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Exit mobile version