ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

ബംഗളൂരുവിന് 50 കിലോമീറ്റര്‍ അകലെയുള്ള സിദ്ധാരബേട്ടയിലെ പള്ളിയില്‍ എത്തിയതായിരുന്നു ഈ കുടുംബം

ബംഗളൂരു: സിദ്ധാരബേട്ടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. ബംഗളൂരുവിലെ ഹെഗ്‌ഡേ നഗറിലുള്ള മുനീര്‍ഖാന്‍ (49), രേഷ്മ (22), ഉസ്മാന്‍ ഖാന്‍ (14), യാരാബ് ഖാന്‍ (21), മുബിന്‍ ടാജ് (21) എന്നിവരാണ് മരിച്ചത്.

ബംഗളൂരുവിന് 50 കിലോമീറ്റര്‍ അകലെയുള്ള സിദ്ധാരബേട്ടയിലെ പള്ളിയില്‍ എത്തിയതായിരുന്നു ഈ കുടുംബം. പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം മലമുകളിലുള്ള ക്ഷേത്രത്തിനടുത്തേത്തി.ശേഷം അവിടെ ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കുന്നതിനിടെ കളിക്കുകയായിരുന്ന 14കാരനായ ഉസ്മാന്‍ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഉസ്മാനെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവരും കുളത്തിലേക്ക് ചാടുകയായിരുന്നു.പോലീസും ഫയര്‍ഫോഴ്‌സുമെത്തി ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version