കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടി അധികാരത്തിലെത്തും: ബിജെപിയ്ക്ക് 170 സീറ്റ് മാത്രം; അമേരിക്കന്‍ വെബ്‌സൈറ്റ് സര്‍വേ

Loksabha Election

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അമേരിക്കന്‍ വെബ്‌സൈറ്റിന്റെ സര്‍വേ ഫലം. കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടി അധികാരത്തിലെത്തും. ബിജെപിക്ക് 170 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളു. 39 ശതമാനം വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുകയെ ന്ന് ‘മീഡിയം ഡോട്ട് കോമിന്റെ സര്‍വേ ഫലം പറയുന്നു.

ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 31 ശതമാനം വോട്ടാണ്. അത് ഇത്തവണയും നേടുമെന്ന് സര്‍വേയില്‍ പറയുന്നു. മറ്റു പാര്‍ട്ടികള്‍ക്ക് മൊത്തത്തില്‍ 160 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഒരു ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്റെ പഠനഫലം വിലയിരുത്തിയാണ് ഫലം പുറത്ത് വിട്ടത്.

ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 20,500ഓളം ജനങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ സംഘം ഫലം വിലയിരുത്തിയത്. ഗവേഷണ സംഘത്തോട് പ്രതികരിച്ചവരില്‍ 48 ശതമാനം പേര്‍ സ്ത്രീകളും 52 പേര്‍ പുരുഷന്മാരുമാണ്.

എന്നാല്‍ സര്‍വേക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സര്‍വേ ഏജന്‍സിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്. ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താത്ത സര്‍വേ ഇങ്ങനെ വിശ്വസിക്കും എന്നും ചിലര്‍ ചോദിക്കുന്നു.

‘വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ തിരഞ്ഞെടുപ്പ് സര്‍വേകള്‍ പുറത്ത് വിടാന്‍ പാടില്ലെന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അസ്ഥാനത്തുള്ളതാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇതാണ് അതിനുള്ള കാരണം. ഇന്നത്തെ മാധ്യമങ്ങള്‍ ഡിജിറ്റലാണ്, അത് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുകയാണ്.

ചൈനയിലെ സര്‍ക്കാര്‍ ആണെങ്കില്‍ ഒരുപക്ഷെ അതിനെ നിയന്ത്രിക്കാനായേക്കും. ആവശ്യം സ്വയം നിയന്ത്രണവും, തുറന്ന ചര്‍ച്ചകളുമാണ്. ബാക്കിയെല്ലാം ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥ ഭരണമാണ്.’ യശ്വന്ത് ദേശ്മുഖ് ട്വിറ്ററില്‍ കുറിച്ചു.

Exit mobile version