ലോക്‌സഭ തെരഞ്ഞെടുപ്പ്; നാലാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; തിങ്കളാഴ്ച 71 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി; പതിനെഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു.
ഒമ്പത് സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നാലാം ഘട്ടത്തോടെ വോട്ടെടുപ്പിന് തുടക്കമാകും. അതെസമയം
നാലാം ഘട്ടത്തോടെ മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

ബേഗുസരായിയില്‍ സിപിഐ യുവനേതാവ് കനയ്യ കുമാര്‍, കനൌജില്‍ എസ്പി നേതാവ് ഡിംപിള്‍ യാദവ്,
ഫറൂഖാബാദില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, കാണ്‍പൂരില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീ പ്രകാശ് ജയ്‌സ്വാള്‍, ചിന്ദ്വാഡയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ്, ഉന്നാവയില്‍ ബിജെപി നേതാവ് സാക്ഷി മഹാരാജ്, തുടങ്ങിയവരാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.

പതിനെഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് ഏഴ് ഘട്ടമായിട്ടാണ്. ഏപ്രില്‍ 11 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് മെയ് 19 നാണ്.

Exit mobile version