പിതാവിനെ ആശുപത്രിയില്‍ പരിചരിക്കുന്നത് യുദ്ധതടവുകാരേക്കാള്‍ മോശമായി; ആരോപണവുമായി തേജസ്വി യാദവ്

രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ലാലു പ്രസാദ് യാദവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്

റാഞ്ചി: ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പരിചരിക്കുന്നത് യുദ്ധതടവുകാരേക്കാള്‍ മോശമായിട്ടാണെന്ന ആരോപണവുമായി മകന്‍ തേജസ്വി യാദവ് രംഗത്ത്.

രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ലാലു പ്രസാദ് യാദവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തന്റെ പിതാവിന് നിരവധി രോഗങ്ങളുണ്ടെന്നും, അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി ബ്ലോക്കില്‍ ടെസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നും തേജസ്വി യാദവ് ആരോപിക്കുന്നു.

കൂടാതെ പിതാവിനെ കാണാന്‍ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. വോട്ടുകള്‍ നേടാനുള്ള ബിജെപിയുടെ മാനസിക പീഡനമാണിതെന്നാണ് തേജ്വസിയുടെ ആരോപണം. അതേസമയം നിയമപ്രകാരം ലാലു പ്രസാദ് യാദവിന്റെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ തേജസ്വി യാദവിന്റെ അരോപണത്തിന് മറുപടി നല്‍കി.

Exit mobile version