ബിരുദധാരികളെ കേന്ദ്ര പോലീസ് സേന വിളിക്കുന്നു! അസിസ്റ്റന്റ് കമാന്‍ഡന്റ് ആകാം

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ന്യൂഡല്‍ഹി: രാജ്യ സുരക്ഷയുടെ പ്രധാനഭാഗമായ കേന്ദ്ര പോലീസ് സേനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേന്ദ്ര പോലീസ് സേനകളിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യുപിഎസ്‌സിയാണ് അപേക്ഷ ക്ഷണിച്ചത്. ബിഎസ്എഫ് – 100, സിആര്‍പിഎഫ്- 108, സിഐഎസ്എഫ്- 28, ഐടിബിപി- 21, എസ്എസ്ബി- 66 എന്നിങ്ങനെ ആകെ 323 ഒഴിവുകളാണുള്ളത്.

പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 20നും 25നും മധ്യേ. അപേക്ഷകര്‍ 1994 ഓഗസ്റ്റ് രണ്ടിനും 1999 ഓഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. നിയമാനുസൃത ഇളവുകള്‍ സംവരണ വിഭാഗങ്ങള്‍ക്ക് ലഭിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി: മേയ് 20.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓഗസ്റ്റ് 18ന് രാജ്യവ്യാപകമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ എഴുത്തുപരീക്ഷ നടത്തും. തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. അപേക്ഷ: https://www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ യുപിഎസ്‌സി വെബ്സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷാ ഫീസ്: 200 രൂപ. വനിതാ, എസ്‌സി, എസ്ടി അപേക്ഷകര്‍ക്ക് ഫീസ് വേണ്ട. കൂടുതല്‍ വിവരങ്ങള്‍ക്ക് https://upsc.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ സന്ദര്‍ശിക്കാം.

Exit mobile version