കൊല്‍ക്കത്തയില്‍ ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയില്‍

കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനിലെ എഫ്1 ബ്ലോക്കില്‍ നിന്നും വെള്ളിയാഴ്ച രാത്രിയാണ് ഏഴ് പേരടങ്ങുന്ന സംഘം ആന്റി റൗഡി സ്‌ക്വാഡിന്റെ പിടിയിലായത്.

കൊല്‍ക്കത്ത: കൊല്‍ക്കത്തിയില്‍ ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയില്‍. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനിലെ എഫ്1 ബ്ലോക്കില്‍ നിന്നും വെള്ളിയാഴ്ച രാത്രിയാണ് ഏഴ് പേരടങ്ങുന്ന സംഘം ആന്റി റൗഡി സ്‌ക്വാഡിന്റെ പിടിയിലായത്.

ഇവരില്‍ നിന്ന് 14 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ഐപിഎല്ലില്‍ ബംഗളൂരു-കോല്‍ക്കത്ത മത്സരം വെള്ളിയാഴ്ച നടന്നത് ഈഡന്‍ഗാര്‍ഡനിലായിരുന്നു.

Exit mobile version