സമ്മതിദാന അവകാശം രേഖപ്പെടുത്തി താരങ്ങള്‍; വൈറലായി ചിത്രങ്ങള്‍

തമിഴ്നാട്ടില്‍ 38 ലോക്‌സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്

ചെന്നൈ:17ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംങ് ആരംഭിച്ചു കഴിഞ്ഞു. സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ എത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അജിത്ത്, ശാലിനി,വിജയ്, സൂര്യ, ജ്യോതിക, കമല്‍ഹാസന്‍,ശ്രുതി ഹസന്‍,ധനുഷ് എന്നിങ്ങനെ നിരവധി താരങ്ങളാണ് വോട്ട് ചെയ്യാനെത്തിയത്.

വോട്ട് ചെയ്യാനായി ക്യൂ നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

തമിഴ്നാട്ടില്‍ 38 ലോക്‌സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. വെല്ലൂരില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഇന്ന് രാവിലെ ഏഴിന് തുടങ്ങിയ പോളിംങ് വൈകിട്ട് ആറുവരെ തുടരും. 7.10ഓടെ ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിംങ് ബൂത്തില്‍ രജനീകാന്ത് വോട്ട് ചെയ്യാനെത്തിയിരുന്നു.

Exit mobile version