ലോക്‌സഭയിലേക്ക് രണ്ടാംഘട്ട പോളിങ്: 95 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടരുന്നു

ന്യൂഡല്‍ഹി: 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലേയും 95 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെ 18 സീറ്റുകളിലേക്കുമുള്ള പോളിങും ഇന്നു നടക്കും. 15.80 കോടിയിലധികം വരുന്ന വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലേക്ക് എത്തുക. 1,600 സ്ഥാനാര്‍ത്ഥികളാണ് വിധി തേടുന്നത്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്‌തെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. ത്രിപുര ഈസ്റ്റിലെ തെരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്‌നങ്ങള്‍ മൂലം 23ലേക്കും മാറ്റി.

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‌ലി, ഹേമമാലിനി, അന്‍പുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പൊന്‍ രാധാകൃഷ്ണന്‍, കനിമൊഴി തുടങ്ങിയ നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.

Exit mobile version