ജാര്‍ഖണ്ഡില്‍ നക്‌സല്‍ ആക്രമണം; ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ നക്‌സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് നക്‌സലുകളെ വധിച്ചതായി സിആര്‍പിഎഫ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ഗിരിദി ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആര്‍പിഎഫ് സംഘത്തിന് നേരയായിരുന്നു നക്‌സലുകളുടെ ആക്രമണം. തിങ്കളാഴ്ച രാവിലെ ആറ് മണിയോട് കൂടി ബെല്‍ഭാ ഹട്ട് വനഅതിര്‍ത്തിക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.

നക്‌സലുകളുടെ പക്കല്‍ നിന്നും മാസികകകളും പൈപ്പ് ബോംബുകളും കണ്ടെടുത്തെന്ന് സിആര്‍പിഎഫ് വക്താവ് വ്യക്തമാക്കി.

Exit mobile version