സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയു, ഉണ്ടാക്കാന്‍ അറിയില്ല; രാഹുലിനെതിരെ മോഡി

ഇപ്പോള്‍ ഇതാ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ദിസ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എതിര്‍പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. ഇപ്പോള്‍ ഇതാ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചയാളെന്നാണ് രാഹുലിനെ മോഡി വിശേഷിപ്പിച്ചത്.

സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയുകയുള്ളു എന്നും അവര്‍ക്കൊരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിമര്‍ശനം.

സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമാണ് അറിയുന്നത്. എന്നാല്‍ നല്ല ചായയ്ക്കായി തേയില പെറുക്കുമ്പോള്‍ കൈകള്‍ മുറിയുമെന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയുക പോലുമില്ല. അവര്‍ക്കൊരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ലെന്നായിരുന്നു മോഡി പറഞ്ഞത്.

Exit mobile version