ലൈംഗീക തൊഴിലാളിയാണെങ്കിലും താല്‍പര്യമില്ലാത്തപ്പോള്‍ ലൈംഗിക ബന്ധം നിരസിക്കാനുള്ള അവകാശമുണ്ട്; ആര്‍ക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ അവകാശമില്ല; സുപ്രീംകോടതി

1997ല്‍ ഡല്‍ഹിയില്‍ ലൈംഗിക തൊഴിലാളിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ന്യൂഡല്‍ഹി: ലൈംഗികവൃത്തി ചെയ്യുന്ന സ്ത്രീയാണെങ്കിലും താല്‍പര്യമില്ലാത്തപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് സുപ്രീംകോടതി. ഇക്കാരണത്താല്‍ ആര്‍ക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. 1997ല്‍ ഡല്‍ഹിയില്‍ ലൈംഗിക തൊഴിലാളിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

2009ല്‍ ഡല്‍ഹി ഹൈക്കോടതി പ്രതികള്‍ക്ക് അനുകൂല വിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. ഇത് തള്ളിക്കളഞ്ഞ സുപ്രീംകോടതി നാല് പ്രതികള്‍ക്കും കീഴ്‌ക്കോടതി വിധിച്ച പത്ത് വര്‍ഷത്തെ ജയില്‍ശിക്ഷ ശരിവെക്കുകയായിരുന്നു.

ജസ്റ്റിസുമാരായ ആര്‍ ബാനുമതി, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശേഷിക്കുന്ന ജയില്‍ ശിക്ഷ അനുഭവിക്കാന്‍് പ്രതികള്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു

Exit mobile version