റോഡ്‌ഷോയ്ക്കിടെ മുഖത്ത് ഏഴ് തവണ പച്ച നിറത്തിലുള്ള ലേസര്‍ രശ്മി പതിച്ചു; രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്ന് കോണ്‍ഗ്രസ്

രാഹുലിന്റെ തലയുടെ വലതു വശത്താണ് ലേസര്‍ രശ്മികള്‍ പതിച്ചത്. ഇത് തോക്കില്‍ നിന്നുള്ള ലേസര്‍ രശ്മികളാണെന്ന് സംശയിക്കുന്നതായി കത്തില്‍ പറയുന്നു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്ന് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്ത് നല്‍കി. അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിനെയാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ശേഷമുള്ള റോഡ്‌ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് ഏഴ് തവണ പച്ച നിറത്തിലുള്ള ലേസര്‍ രശ്മി പതിച്ചു. രാഹുലിന്റെ തലയുടെ വലതു വശത്താണ് ലേസര്‍ രശ്മികള്‍ പതിച്ചത്. ഇത് തോക്കില്‍ നിന്നുള്ള ലേസര്‍ രശ്മികളാണെന്ന് സംശയിക്കുന്നതായി കത്തില്‍ പറയുന്നു.

Exit mobile version