ദളിതനെന്ന് ആക്ഷേപിച്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരുടെ ക്രൂരത; പൊട്ടിക്കരഞ്ഞ് വോട്ടര്‍

ലഖ്‌നൗ: 91 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. അതേസമയം പല മണ്ഡലങ്ങളിലും തുടക്കം തന്നെ സംഘര്‍വാസ്ഥ ആയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മിക്കതും വോട്ടിങ് മെഷീന്റെ തകരാറ് മൂലമാണെന്നാണ് വിലയിരുത്തല്‍. അതേസമയം ജാതി പറഞ്ഞ് അവഹേളിച്ച് വോട്ടര്‍മാര്‍ക്ക് വോട്ട് നിഷേധിച്ച സംവവവും ഇപ്പോള്‍ ഉയരുന്നു.

ദളിതനാണെന്ന് ആക്ഷേപിച്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. വോട്ടേഴ്‌സ് പട്ടികയില്‍ പേരുണ്ടായിട്ടും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ഷാംലി നയാ ബസാറിലെ താമസക്കാരനായ പ്രസാദ് വെളിപ്പെടുത്തി. തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരാണ് വോട്ട് നിഷേധിച്ചതെന്ന് പ്രസാദ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസാദ് പൊട്ടിക്കരഞ്ഞു.

പതിനേഴാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് രാവിലെയാണ് ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ 8 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തിയത്. മുസാഫര്‍ നഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സഞ്ജയ് ബല്യാണ്‍ ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരുടെ മുഖം പരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് നേരത്തെ വിവാദമായിരുന്നു.

Exit mobile version