ഇമ്രാന്‍ ഖാന്‍ മോഡിയെ പിന്തുണയ്ക്കുകയാണ്, അവരുമായി മോഡിക്ക് ഒരു രഹസ്യ ധാരണയുണ്ടെന്നുള്ള കാര്യമാണ് വ്യക്തമായിരിക്കുന്നത്; ഗുരുതര ആരോപണങ്ങളുമായി കെജരിവാള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പകരം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കശ്മീര്‍ ചര്‍ച്ചകളില്‍ വിട്ടുവീഴ്ചകള്‍ക്ക് അവര്‍ തയ്യാറായേക്കില്ലെന്നായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ബിജെപി സര്‍ക്കാര്‍ വരുന്നതാണ് നല്ലതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെജരിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോഡിയെ പിന്തുണയ്ക്കുകയാണ്, അതിനാല്‍ അവരുമായി മോഡിക്ക് ഒരു രഹസ്യ ധാരണയുണ്ടെന്നുള്ള കാര്യമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സഹായിക്കാനാണോ അവര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരി 14ന് 40 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതെന്ന് എല്ലാവരും ചോദിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പകരം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കശ്മീര്‍ ചര്‍ച്ചകളില്‍ വിട്ടുവീഴ്ചകള്‍ക്ക് അവര്‍ തയ്യാറായേക്കില്ലെന്നായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു

Exit mobile version