അമേഠിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ല; റോഡ് ഷോ നടത്താനേ രാഹുലിന് സമയമുള്ളുവെന്ന് സ്മൃതി ഇറാനി

അമേഠിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന് റോഡ് ഷോ നടത്താന്‍ സമയമുണ്ടെന്നും എന്നാല്‍, ജനങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയമില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. അമേഠിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു പത്രികാ സമര്‍പ്പണം.

അതേസമയം, എതിര്‍ സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഈ റോഡ് ഷോയുടെ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനി പ്രതികരണവുമായെത്തിയത്. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Exit mobile version