രാഹുല്‍ ജീ എന്ത് കരുതി സ്വന്തം മണ്ഡലമായതുകൊണ്ട് തിരിഞ്ഞ് നോക്കിയില്ലെങ്കിലും ജയിക്കും എന്നോ.? ചികിത്സാ സഹായം ചോദിച്ച് ചെന്നപ്പോള്‍ അത് വാങ്ങി കീറി കളഞ്ഞില്ലേ! അമേഠിയിലെ വോട്ടര്‍മാര്‍

അമേഠി: വര്‍ഷങ്ങളായി കോണ്‍ഗ്രസിന് കരുത്ത് പകര്‍ന്നിരുന്ന അമേഠി മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ഇതിന്റെ കാരണം ഇപ്പോള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നെ തുറന്ന് പറയുകയാണ്. 2014ല്‍ ജയിച്ച രാഹുല്‍ അമേഠിയെ മറന്നു. എന്നാല്‍ സ്മൃതി മറന്നില്ല. 5 വര്‍ഷത്തിനിടെ 60 തവണ സ്മൃതി അമേഠിയില്‍ എത്തി പ്രവര്‍ത്തിച്ചു. അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.

സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനോ പരിഹരിക്കാനോ ശ്രമിക്കാതെ അവര്‍ വെറുതെ ജയിപ്പിച്ച് വിടും എന്ന് കണക്ക് കൂട്ടിയ രാഹുലിനും കോണ്‍ഗ്രസിനും പിഴച്ചു. രാഹുല്‍ ജി കരുതിയത് എപ്പോഴെങ്കിലും ഒന്ന് വന്ന് കൈവീശിക്കാണിച്ച് പോകുമ്പോഴേക്കും അമേഠിക്കാര്‍ അദ്ദേഹത്തിന് വോട്ട് ചെയ്യും എന്നാണ്. അദ്ദേഹം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തത് എന്ന് പോലും നോക്കാതെ ജനം വോട്ട് ചെയ്യും എന്നാണ് അദ്ദേഹം വിചാരിച്ചതെന്നു ഇവിടുത്തെ ഒരു ട്രക്ക് ഡ്രൈവര്‍ പറയുന്നു.

ഒരിക്കല്‍ ചികിത്സാ സഹായത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് താന്‍ അപേക്ഷ നല്‍കി. എന്നാല്‍ തന്റെ മുന്നില്‍ വെച്ച് തന്നെ രാഹുല്‍ ആ കടലാസ് കീറിക്കളഞ്ഞുവെന്ന് കുമാര്‍ പറയുന്നു. തങ്ങളുടെ എംപിയോടുളള ഈ രോഷമാന് അമേത്തിയിലെ ജനം വോട്ടിലൂടെ പ്രകടിപ്പിച്ചതെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ട്.

Exit mobile version