‘ജനങ്ങള്‍ അറിയട്ടെ കാവല്‍ക്കാരന്‍ തന്നെ കളവ് നടത്തി എന്ന്, വീണ്ടും വീണ്ടും വെല്ലു വിളിക്കുന്നു മോഡീജീ റാഫേല്‍ വിഷയത്തില്‍ സംവാദത്തിന് വരൂ’; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: സര്‍ക്കാരിന് തിരിച്ചടിയായിട്ടായിരുന്നു ഇന്നത്തെ സുപ്രീം കോടതി ഉത്തരവ്. അതേസമയം തെരഞ്ഞെടുപ്പില്‍ ഇത് ആയുധമാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. കാവല്‍കാരന്‍ മോഷ്ടിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് റാഫേലിലെ പുനപരിശോധനാ ഹര്‍ജികള്‍ സ്വീകരിച്ചുകൊണ്ടുള്ള കോടതി ഉത്തരവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ താന്‍ വെല്ലുവിളിക്കുകയാണെന്നും എന്നോട് സംവാദത്തിന് തയ്യാറുണ്ടോ എന്നും രാഹുല്‍ ചോദിക്കുന്നു. റാഫേല്‍ വിഷയത്തില്‍ തുടക്കം മുതല്‍ രാഹുല്‍ മോഡിയെ വെല്ലുവിളിക്കുകയാണ്. മാത്രമല്ല ആ കരാറിലെ അഴിമതി വളരെ വ്യക്തമാണെന്നും ജനങ്ങള്‍ മനസിലാക്കട്ടെ കാവല്‍കാരന്‍ തന്നെയാണ് കളവ് നടത്തിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. റാഫേല്‍ കരാറില്‍ പരസ്യമായ അഴിമതിയുണ്ട്. ഐഎഎഫിന്റെ പണം അദ്ദേഹം അനില്‍ അംബാനിക്കു നല്‍കിയിരിക്കുകയാണ്. നീതി നടപ്പിലാക്കണം.

റാഫേലില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖകള്‍ ദ ഹിന്ദു പത്രം പുറത്തുവിട്ടിരുന്നു. ഇത് തെളിവായി പരിഗണിക്കാമെന്ന സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. വിമാന ഇടപാടില്‍ പ്രധാനമന്ത്രി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ തെളിവുകള്‍ ചൂണ്ടികാട്ടിയായിരുന്നു കോടതിയില്‍ പുതിയ ഹര്‍ജികള്‍
സമര്‍പ്പിച്ചത്.

Exit mobile version