രാഹുല്‍ ഗാന്ധിക്കെതിരെ പരാതി; ‘രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന വാഗ്ദാനം തെറ്റ്, ഭീകരര്‍ക്കും അക്രമികള്‍ക്കും അഴിഞ്ഞാടാന്‍ കോണ്‍ഗ്രസ് വഴിവെക്കുന്നു’, അഡ്വ. നരേന്ദ്ര ശര്‍മ്മ

ആഗ്ര: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആഗ്രയില്‍ നിന്നും പരാതി ഉയര്‍ന്നത്.

അഡ്വ. നരേന്ദ്ര ശര്‍മ്മയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് കേസില്‍ ഈ മാസം 16ന് വാദം കേള്‍ക്കുമെന്നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പറഞ്ഞത്.

രാഹുല്‍ ഗാന്ധി ആരാണെന്ന് ഇപ്പോള്‍ ഇന്ത്യ മനസിലാക്കിയിരിക്കുന്നു. രാജ്യത്തിന്റെ സമാധാനം നശിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കിയാല്‍ അത് ഭീകരര്‍ക്ക് രാജ്യത്ത് കടന്നുകൂടാന്‍ എളുപ്പവഴിയാകുമെന്നും നരേന്ദ്ര ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Exit mobile version