മുസ്ലീം വോട്ട് എസ്പി – ബിഎസ്പി സഖ്യത്തിന്; പ്രസംഗം വിവാദമായതോടെ മായാവതിയ്‌ക്കെതിരെ നടപടി

ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയുടെ പ്രസംഗം വിവാദമായതോടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രാദേശിക ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് തേടി.

മുസ്ലിം വിഭാഗക്കാര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യരുതെന്നും എസ്പി – ബിഎസ്പി സഖ്യത്തിനു തന്നെ വോട്ടുചെയ്യണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച നടത്തിയ പ്രസംഗമാണ് വിവാദമായത്. സഹരണ്‍പുര്‍ ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മായാവതിയുടെ വിവാദ പ്രസംഗം.

കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ മുസ്ലിം വിഭാഗക്കാര്‍ എസ്പി – ബിഎസ്പി സഖ്യത്തിനുതന്നെ വോട്ടു ചെയ്യണമെന്നാണ് മായാവതി ആവശ്യപ്പെട്ടത്. എസ്പി – ബിഎസ്പി സഖ്യത്തിന് മാത്രമെ ബിജെപിയെ പരാജയപ്പെടുത്താനാകൂ. എന്നാല്‍ ഈ സഖ്യം വിജയിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് മായാവതി ആരോപിച്ചു.

Exit mobile version