യുപി തിരഞ്ഞെടുപ്പ് : വോട്ട് പിടിക്കാന്‍ ബ്രാഹ്‌മണ സമ്മേളനം വിളിച്ച് ബിഎസ്പി

Mayavati | Bignewslive

ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബ്രാഹ്‌മണരുടെ വോട്ട് പിടിക്കാന്‍ സമ്മേളനം സംഘടിപ്പിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി). ബ്രാഹ്‌മണര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും സമുദായത്തെ ഉണര്‍ത്തുന്നതിന് അടുത്ത ആഴ്ച അയോധ്യയില്‍ തന്റെ പാര്‍ട്ടി പ്രചരണം ആരംഭിക്കുമെന്ന് മായാവതി പറഞ്ഞു.

“അടുത്ത തിരഞ്ഞെടുപ്പില്‍ ബ്രാഹ്‌മണ സമുദായത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച വോട്ട് നേടാന്‍ ബിജെപിക്കാവില്ല. ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തില്‍ ജൂലായ് 23ന് അയോധ്യയില്‍ ബ്രാഹ്‌മണ സമൂഹത്തെ ഉണര്‍ത്തുന്നതിന് പ്രചരണം ആരംഭിക്കും. ബിഎസ്പി ഭരണത്തിന് കീഴില്‍ അവരുടെ താല്പര്യങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് നല്‍കും.” മായാവതി മാധ്യമങ്ങളോട് പറഞ്ഞു.

“കര്‍ഷകരുടെ വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്തണം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോടുള്ള കേന്ദ്രത്തിന്റെ നിസ്സംഗ മനോഭാവം സങ്കടകരമാണ്. കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ കാരണം തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിച്ചു. ഇത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.” അവര്‍ കൂുട്ടിച്ചേര്‍ത്തു.

ഇന്ധനവില വര്‍ധിക്കുന്നതടക്കം എല്ലാ കാര്യങ്ങളും പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബിഎസ്പി അവതരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

Exit mobile version